
കണ്ണാടിപ്പറമ്പ്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദേശസേവ യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. എച്ച് എം ശ്രീമതി എം വി ഗീത ടീച്ചർ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ രമേശൻ ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി ബി ദേവ്ന സ്വാതന്ത്ര്യദിന സന്ദേശം നൽകി. മദർ പി ടി എ പ്രസിഡണ്ട് ശ്രീകല പി വി, ഇ ജെ സുനിത ടീച്ചർ, വി കെ സുനിത ടീച്ചർ, എ ബിന്ദു ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ മുഹ്സിന മുനീർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിവിധ കലാ മത്സരങ്ങളും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു.

Post a Comment