മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സഞ്ചാരികൾക്ക് എം.ഡി.എം.എ വിൽപ്പന; വയനാട്ടിൽ മയ്യിൽ സ്വദേശി അറസ്റ്റിൽ

സഞ്ചാരികൾക്ക് എം.ഡി.എം.എ വിൽപ്പന; വയനാട്ടിൽ മയ്യിൽ സ്വദേശി അറസ്റ്റിൽ


വയനാട്: വിനോദ സഞ്ചാരികൾക്ക് വിൽപ്പന നടത്താൻ മയക്കുമരുന്നെത്തിച്ച മയ്യിൽ സ്വദേശിയുൾപ്പെടെ യുവാക്കൾ വയനാട്ടിൽ അറസ്റ്റിൽ. മയ്യിൽ എട്ടെയാറിലെ വി.അതുൽ (22), കോഴിക്കോട് രാമനാട്ടുകരയിലെ എം.റിഷാദ് (22) എന്നിവരെയാണ് കൽപ്പറ്റ സർക്കിൾ എക്സൈസ് ഇൻസ്‌പെക്ടർ വി. അനൂപിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 3.4ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വിനോദസഞ്ചാരികൾക്ക് ഉൾപ്പെടെ വിൽപ്പന നടത്താൻ എത്തിച്ചതാണ് മയക്കുമരുന്ന് എന്നാണ് സൂചന. വൈത്തിരി മേപ്പടി ടൗണിൽ വെച്ചാണ് ഇവർ വലയിലായത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്