നാറാത്ത്: അന്തരിച്ച മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മാധ്യമ പ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ മൃതദേഹം സംസ്‌ക്കരിച്ചു. അന്ത്യാഭിലാഷമനുസരിച്ച് വീട്ടുവളപ്പിൽ അമ്മയുടെ ചിതയുടെ അരികളായിരുന്നു ചടങ്ങുകള്‍. സഹോദരീ പുത്രന്‍ ഡോ: പി.കെ.ഗംഗാധരന്‍ ചിതയ്ക്ക് തീ കൊളുത്തി. രാവിലെ നാറാത്ത് പി.എച്ച്.സിക്ക് സമീപം 12 മണി വരെ പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം സ്വവസതിയിലേയ്ക്ക് കൊണ്ടുപോയി. ബർലിൻ തന്റെ മറ്റൊരാഗ്രഹം പറഞ്ഞത് തന്റെ ചിതാഭസ്മം ക്യൂബയിലെ കടലിൽ ഒഴുകനായിരുന്നു. നേതാക്കളും ജനങ്ങളുമായി നിരവധി പേരാണ് വീട്ടിലേക്ക് എത്തിയത്.
തുടർന്ന് വീട്ടിൽ വെച്ച് അനുശോചന യോഗം നടത്തി.





Post a Comment