കണ്ണൂർ: ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഹർഘർ തിരംഗ പരിപാടിയുടെ ഭാഗമായി എളയാവൂർ സി എച്ച് എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ കുട്ടികൾക്കാവശ്യമായ ദേശീയ പതാക സ്വന്തമായി നിർമ്മിച്ചു കൊണ്ട് മാതൃക സൃഷ്ടിച്ചു.
സ്കൂളിലെ സന്നദ്ധ സംഘടനകളായ എസ് പി സി , റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പതാക നിർമ്മാണം നടന്നത്. പതാകയ്ക്ക് ആവശ്യമായ തുണി മൊത്തമായി വാങ്ങി പ്രത്യേക അളവിൽ മുറിച്ച് കുട്ടികൾ വീടുകളിൽ നിന്നും, സ്കൂളിൽ നിന്നുമായി ആയിരത്തോളം ദേശീയപതാകകൾ തുന്നി എടുക്കുകയും അവയ്ക്ക് സ്റ്റെൻസിൽ അച്ച് നിരത്തി അശോകചക്രം പതിപ്പിക്കുകയും ചെയ്തു. സ്കൂളിലെ മൂവായിരത്തോളം കുട്ടികളുടെ വീടുകളിൽ സ്വാതന്ത്ര്യദിനത്തിൽ കുട്ടികൾ നിർമ്മിച്ച ദേശീയ പതാക ഉയർത്തും.
കുട്ടികളുടെ നേതൃത്വത്തിൽ നടന്ന വേറിട്ട പരിപാടിക്ക് പ്രധാന അധ്യാപകൻ പി.പി. സുബൈർ, സ്റ്റാഫ് സെക്രട്ടറി കെ.എം.കൃഷ്ണകുമാർ , അധ്യാപകരായ എ.പ്രകാശൻ , ജുനൈദ് , പി സി മഹമൂദ്, എം.മുസ്തഫ, കെ.ഇന്ദിര, ജസീല തുടങ്ങിയവർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

Post a Comment