മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പോഷകബാല്യം പദ്ധതി തുടങ്ങി

പോഷകബാല്യം പദ്ധതി തുടങ്ങി

കൊളച്ചേരി: കേരളാ സർക്കാർ അങ്കണവാടികളിൽ നടപ്പാക്കുന്ന പോഷകബാല്യം പദ്ധതിയുടെ ഭാഗമായുള്ള പാലും മുട്ടയും വിതരണത്തിന് തുടക്കമായി. കുട്ടികളുടെ അറിവിനൊപ്പം ആരോഗ്യവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളിലും പദ്ധതിതുടങ്ങി.  കൊളച്ചേരി വാർഡിലെ പാടിയിൽ അങ്കണവാടിയിൽ പഞ്ചായത്ത് മെമ്പർ  കെ പ്രിയേഷ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ വനജ സി, ഹെൽപ്പർ പി ആർ ഷീജ, അമ്മമാർ തുടങ്ങിയവർ സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്