തായംപൊയിൽ : കടൂർ മേഖലയിൽ പൊതുകളിസ്ഥലം അനുവദിക്കണമെന്ന് തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തവർക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ഓർമ്മക്കൊരു തെങ്ങ് പദ്ധതി പ്രകാരം തെങ്ങിൻ തൈകൾ വിതരണം ചെയ്തു. കെ സി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പി പി സതീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എം വി സുമേഷ്, എം ഷൈജു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ സി ശ്രീനിവാസൻ (പ്രസിഡന്റ്), കെ വൈശാഖ് (വൈസ് പ്രസിഡന്റ്), എം ഷൈജു (സെക്രട്ടറി), എം വി സുമേഷ് (ജോ.സെക്രട്ടറി), ഷിനോജ് വി സി (ട്രഷറർ).




Post a Comment