മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അഖില കേരള മാരാർ ക്ഷേമ സഭ, കണ്ണാടിപ്പറമ്പ് യൂണിറ്റ് ജനറൽ ബോഡി യോഗവും നടന്നു

അഖില കേരള മാരാർ ക്ഷേമ സഭ, കണ്ണാടിപ്പറമ്പ് യൂണിറ്റ് ജനറൽ ബോഡി യോഗവും നടന്നു

അഖില കേരള മാരാർ ക്ഷേമ സഭ, കണ്ണാടിപ്പറമ്പ് യൂണിറ്റ് ജനറൽ ബോഡി യോഗവും എൻഡോവ്മെൻ്റ് വിതരണവും യുണിറ്റ് പ്രസിഡൻറ് എൻ.ഇ. ദിലീപിൻ്റെ ഭവനത്തിൽ വച്ച് നടന്നു. പ്രസിഡൻറ് എൻ.ഇ. ദീലീപിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സെക്രട്ടരി എം.സുധാകര മാരാരുടെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ SSLC,+2, Digree o വിജയം വരിച്ച കുട്ടികൾക്ക് യൂണിറ്റ് രക്ഷാധികാരി ശ്രീ.സുബ്രഹ്മണ്യ മാരാർ എൻഡോവ്മെൻ്റ് വിതരണം നടത്തി സംസാരിച്ചു. ആശംസകൾ അർപ്പിച്ച് ജില്ലാ ജോ. സെക്രട്ടരി വേണുഗോപാല മാരാർ, യൂണിറ്റ് ട്രഷറർ വനജ ടീച്ചർ എന്നിവർ സംസാരിച്ചു .ചായ സത്കാരത്തിന് ശേഷം നന്ദി പ്രകാശനത്തോടെ യോഗം പിരിഞ്ഞു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്