മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് സ്റ്റെപ്പ് റോഡ് സമീപം ഹിറ്റാച്ചി ചതുപ്പിൽ താഴ്ന്നു

നാറാത്ത് സ്റ്റെപ്പ് റോഡ് സമീപം ഹിറ്റാച്ചി ചതുപ്പിൽ താഴ്ന്നു

നാറാത്ത്: സ്റ്റെപ്പ്‌റോഡിൽ  ഹിറ്റാച്ചി ചതുപ്പില്‍ താഴ്ന്നു. ചതുപ്പിൽ ഇന്നലെ വൈകുന്നേരം താഴ്ന്ന ഹിറ്റാച്ചിയെ പുറത്തെടുക്കാന്‍ വന്ന മറ്റൊരു ഹിറ്റാച്ചിയും ചളിയില്‍ താഴുകയായിരുന്നു. ചെറിയ ഹിറ്റാച്ചിയാണ് ആദ്യം ചളിയില്‍ പൂണ്ടത്. ഇന്ന് വൈകുന്നേരമാണ് സംഭവം. ചതുപ്പ് നിലം വൃത്തിയാക്കാനായാണ് ഹിറ്റാച്ചി ഇവിടെ എത്തിച്ചത്. എന്നാല്‍ ഇത് ചതുപ്പില്‍ പൂര്‍ണമായും താഴ്ന്നുപോയി. ഡ്രൈവര്‍ രക്ഷപ്പെട്ടു. പിന്നീട് ഇത് പുറത്തെടുക്കാന്‍ വലിയ ജെ.സി.ബി കൊണ്ടുവന്നെങ്കിലും അതും ചതുപ്പില്‍ പൂണ്ടു. വൈകുന്നേരമായിട്ടും രണ്ടു യന്ത്രങ്ങളും പുറത്തെടുക്കാനായിട്ടില്ല. ഒടുവില്‍ രണ്ട് മണ്ണുമാന്തി യന്ത്രവും പുറത്തെത്തിക്കാന്‍ ഒരു വലിയ ജെ.സി.ബി കൂടി കൊണ്ടുവന്നെങ്കിലും ചതുപ്പിലേക്ക് ഇറക്കിയിട്ടില്ല.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്