മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വളപട്ടണം പുഴയിൽ വീണയാളെ തീരദേശസേന രക്ഷപ്പെടുത്തി

വളപട്ടണം പുഴയിൽ വീണയാളെ തീരദേശസേന രക്ഷപ്പെടുത്തി

പാപ്പിനിശ്ശേരി: വളപട്ടണം റെയിൽവേ പാലത്തിലൂടെ നടക്കുന്നതിനിടെ കാൽവഴുതി പുഴയിലേക്ക് വീണയാളെ തീരദേശസേന രക്ഷപ്പെടുത്തി.‌ അഴീക്കോട് പൊയ്ത്തുംകടവിലെ വാടക ക്വാർട്ടേഴ്സിൽ താമസക്കുന്ന ചന്ദ്രനെ(50)യാണ് രക്ഷപ്പെടുത്തിയത്. തൃശ്ശൂർ സ്വദേശിയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെയാണ് സംഭവം. ലോട്ടറി വിൽപ്പനയുമായി ബന്ധപ്പെട്ട് നടക്കുന്നതിനിടെയായിരുന്നു വീണത്. സമീപത്ത് ചൂണ്ടയിടുന്നവരും മണൽത്തൊഴിലാളികളുമാണ് ഒരാൾ പുഴയിലേക്ക് വീഴുന്നത് കണ്ടത്. ഉടൻ അവിടെയെത്തിയപ്പാൾ വീണയാൾ നീന്തി റെയിൽവേ പാലത്തിന്റെ തൂണ് പിടിച്ച് നിൽക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻതന്നെ അവർ മറ്റുള്ളവരിലേക്ക് വിവരം കൈമാറിയതോടെ തീരദേശസേനക്കും സന്ദേശം ലഭിച്ചു.

കുതിച്ചെത്തിയ തീരദേശസേനാംഗങ്ങൾ വീണയാളെ ബോട്ടിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. കരയിൽ എത്തിച്ചയാൾക്ക് ആവശ്യമായ പ്രഥമശുശ്രൂഷയും ലഭ്യമാക്കി. ‌

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്