600 ൽ പരം തൊഴിലാളികൾ ജോലി ചെയ്യുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കക്കാട് സ്പിന്നിംഗ് ആൻറ് വീവിംഗ് മിൽസ് (NT C) ഉടൻ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും ഓണത്തോടനുബന്ധിച്ച് മുഴുവൻ തൊഴിലാളികൾക്കും പ്രത്യേക ഓണക്കിറ്റ് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവുകയും മിൽതുറന്നു പ്രവർത്തിക്കുന്നത് വരെ തൊഴിലാളിയുടെ കുടുംബത്തിനും മുൻഗണനാ കാർഡുടമകൾക്ക് നൽകുന്ന റേഷൻ സാധനങ്ങൾ നൽകുന്നതിനുള്ള നടപടിയും സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഐ.എൻ.ടി.യു സി. ജില്ലാ സിക്രട്ടറി എം.പ്രഭാകരൻ പറഞ്ഞു
ഐ.എൻ.ടി.യു സി. പുഴാതി മണ്ഡലം കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് കെ. മണിശൻ അദ്ധ്യഷം വഹിച്ചു
ഐ.എൻ.ടി.യു.സി അഴിക്കോട് നിയോജക മണ്ഡലം പ്രസിഡണ്ട് പി.ചന്ദ്രൻ. കണ്ണൂർ നിയോജക മണ്ഡലം പ്രസിഡണ്ട് പ്രേംജിത്ത് പൂച്ചാലി, ജില്ലാ ഓർഗനൈസിങ്ങ് സിക്രട്ടറി ലിനീഷ് അത്താഴക്കുന്നു. നേതാക്കളായ. കെ.മോഹനൻ. ടി.പി. രാജീവ് മാസ്റ്റർ. നാവത്ത് പുരുഷോത്തമൻ. എം. ശകുന്തള, പ്രമോദ് ചിറക്കൽ. അനുരൂപ് പുച്ചാലി, കെ രമേശൻ. റിജുൽ ദാസ്. കെ.ശ്രീജ, എം. മജുഷ. കെ.ശ്രീജി. പ്രസീത പി.പി.തുടങ്ങിയവർ സംസാരിച്ചു. വിഹാസ് അത്താഴക്കുന്നു സ്വാഗതവും കെ.ദിവാകരൻ നന്ദിയും പറഞ്ഞു.

Post a Comment