മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഭാരതിയ യുവമോർച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര; ബൈക്ക് റാലി സംഘടിപ്പിച്ചു

ഭാരതിയ യുവമോർച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര; ബൈക്ക് റാലി സംഘടിപ്പിച്ചു


ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായ ഭാരതിയ യുവമോർച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. സുബേദാർ മേജർ ശ്രീധരൻ കാരാട്ട് (Retd) ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ ജാഥാ ക്യാപ്റ്റനായ യുവമോർച്ച മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ദിൽജിത്ത് എം ന് പതാക കൈമാറി. ബി ജെ പി മണ്ഡലം പ്രസിഡൻ്റ് സുമേഷ് എസ് ജനറൽ സിക്രട്ടറി ശ്രീഷ് മീനാത്ത് മണ്ഡലം ട്രഷറർ ബാബു രാജ്  മാണിയൂർ ഏരിയ പ്രസിഡൻ്റ് ദിനേശൻ  ജനറൽ സിക്രട്ടറി മനീഷ്, കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ. ജനറൽ സിക്രട്ടറി ദേവരാജൻ മയ്യിൽ ജനറൽ സിക്രട്ടറി ആർ പി ദിനേശൻ കുറ്റ്യാട്ടൂർ ഏരിയ പ്രസിഡൻ്റ് പ്രമോദ് കെ  അശോകൻ എം വേണു ഗോപാൽ മിഥുൻ രാജ് നിഖിൽ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ചെക്കിക്കുളത്ത് നിന്നും ആരംഭിച്ച തിരംഗ യാത്ര ചട്ടുകപ്പാറ കൊളച്ചേരി കമ്പിൽ പറശ്ശിനിക്കടവ് മയ്യിൽ വഴി എട്ടേയാറിൽ സമാപിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്