മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാടൻ കലാകാരന്മാരെ ആദരിച്ചു

നാടൻ കലാകാരന്മാരെ ആദരിച്ചു

ലോക ഫോക്ക് ലോർ ദിനത്തിനോടനുബന്ധിച്ച് സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നാടൻ കലാകാരമാരെ ആദരിച്ചു . മുൻമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി MLA ഉപഹാരം നൽകി.

എ. കൃഷ്ണൻ അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ തളിപറമ്പ് താലൂക്ക് സെക്രട്ടറി വി.സി അരവിന്ദാക്ഷൻ രാധാകൃഷ്ണൻ മാണിക്കോത്ത്, കെ രാമകൃഷ്ണൻ , ഇ.പി ജയരാജൻ പ്രസംഗിച്ചു. 

പ്രകാശൻ പണിക്കർ പുഴാതി (തെയ്യം), മുഹമ്മദ് ഇല്യാസ് (മാപ്പിള കല),എ.പ്രകാശൻ നണിയൂർ (പാചക കല), കെ.വി ശങ്കരൻ (കരകൗശലം), എം.പി മനോജ് ( വാദ്യകല ) എന്നിവർക്കാണ് ആദരം നൽകിയത്. എം.ശ്രീധരൻ സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു.


0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്