മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

എടക്കൈതോട് - കാരാമച്ചിറ വയൽ റോഡിൽ വെയ്സ്റ്റ് ഇടുന്നത് നിത്യ സംഭവമായിമാറുന്നു

എടക്കൈതോട് - കാരാമച്ചിറ വയൽ റോഡിൽ വെയ്സ്റ്റ് ഇടുന്നത് നിത്യ സംഭവമായിമാറുന്നു

എടക്കൈതോട് ജംഗ്ഷനിൽ നിന്ന് തെക്കോട്ട്  പോകുന്ന എടക്കൈതോട് - കാരാമച്ചിറ വയൽ റോഡിൽ  വെയ്സ്റ്റ് ഇടുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. നിരവധി കാൽനടയാത്രക്കാരും, സ്കൂൾ കുട്ടികളും പോകുന്ന ഈ റോഡ് മാലിന്യ കൂമ്പാരമായി മാറുകയാണ്. സമീപ പ്രദേശത്തുള്ള വീടുകളിൽ ദുർഗന്ധം സഹിക്കാനാവാതെ വന്നിരിക്കയാണ്. ഇത്തരം സാമൂഹ്യ ദ്രോഹികളെ കണ്ടെത്തുന്നതിനും അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിനും അതിലുപരി  നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാനും നമ്മൾ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്