പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അധ്യാപകന് എതിരെ മയ്യിൽ പോലീസ് കേസെടുത്തു. ചിത്രകലാ അധ്യാപകൻ പഴശ്ശി സ്വദേശി സതീശൻ എതിരെയാണ് കേസെടുത്തത്. മൂന്ന് വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതിയിലുള്ളത്.
സ്കൂൾ അധികൃതരെയും കൗൺസിലറെയും വിവരം അറിയിക്കുകയും തുടർന്ന് രക്ഷിതാക്കൾ മയ്യിൽ പോലീസിൽ പരാതി നൽകി. പോക്സോ നിയമ പ്രകാരം മയ്യിൽ പോലീസ് ഇൻസ്പെക്ടർ ടി.പി സുമേഷും സംഘവും സതീശനെ അറസ്റ്റ് ചെയ്ത് കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment