മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഓടുന്ന ലോറിക്ക് മുകളിൽ മരക്കൊമ്പ് പൊട്ടിവീണു

ഓടുന്ന ലോറിക്ക് മുകളിൽ മരക്കൊമ്പ് പൊട്ടിവീണു

ചാലാട് അമ്പലം റോഡിൽ ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിക്ക് മുകളിൽ മരക്കൊമ്പ് പൊട്ടി വീണു. ഇതേ തുടർന്ന് ദീർഘനേരം ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം. അഴീക്കൽ ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്നു ചരക്ക് ലോറി.

സംഭവത്തിൽ ആർക്കും പരിക്കില്ല. ലോറിക്ക് ഭാഗികമായി കേടുപാട് പറ്റി. സംഭവത്തെ തുടർന്ന് കണ്ണൂർ ഭാഗത്ത് പടന്നപ്പാലം വരെ ഗതാഗതം സ്തംഭിച്ചു. അഗ്നിരക്ഷാ സേന എത്തിയാണ് കൊമ്പ് മുറിച്ചു മാറ്റി തടസ്സം നീക്കിയത്.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്