മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഓണം: ആഡംബര കപ്പല്‍യാത്രയുമായി കെ.എസ്.ആര്‍.ടി.സി

ഓണം: ആഡംബര കപ്പല്‍യാത്രയുമായി കെ.എസ്.ആര്‍.ടി.സി


പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍യാത്രയ്ക്ക് അവസരമൊരുക്കുന്നു. സെപ്റ്റംബര്‍ നാലിന് 78 പേര്‍ക്കും പത്തിന് 117 പേര്‍ക്കുമാണ് യാത്ര സംഘടിപ്പിക്കുന്നത്. പാലക്കാട് നിന്നും എ.സി. ലോഫ്‌ളോര്‍ ബസില്‍ എറണാകുളം ബോള്‍ഗാട്ടിയിലെത്തി അവിടെ നിന്നും അഞ്ചുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആഡംബര കപ്പല്‍ യാത്രയും വിഭവ സമൃദ്ധമായ അത്താഴ വിരുന്നും കഴിഞ്ഞ് തിരിച്ച് പാലക്കാട്ടേയ്ക്ക് വരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഈ വര്‍ഷം ഇതുവരെ 31 നെഫര്‍റ്റിറ്റി യാത്രകളാണ് കെ.എസ്.ആര്‍.ടി.സി. സംഘടിപ്പിച്ചിട്ടുള്ളത്. 1200 പേര്‍ യാത്രകളില്‍ പങ്കാളികളായി. ഓണത്തോടനുബന്ധിച്ചുള്ള യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് 9947086128 എന്ന നമ്പറില്‍ നെഫര്‍റ്റിറ്റി യാത്ര സെപ്റ്റംബര്‍ എട്ട് അല്ലെങ്കില്‍ 10 എന്ന് വാട്ട്‌സ്ആപ്പ് സന്ദേശം അയക്കണം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്