കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഇന്ന് (06.09.2022) രാവിലെ ബൈക്ക് നിയന്ത്രണം വിട്ടു ഉണ്ടായ അപകടത്തിൽ നിടുവാട്ട് സ്വദേശിക്ക് പരുക്കേറ്റു. സ്റ്റെപ്പ്റോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. ബൈക്ക് റോഡിന് സമീപത്തെ കോൺഗ്രീറ്റ് കെട്ടിടത്തിന് ഇടിച്ച ശേഷം പഞ്ചായത്ത് കെട്ടിടത്തിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളിൽ തട്ടിയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ യുവാവിനെ കണ്ണാടിപ്പറമ്പ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment