മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് പാറപ്പുറത്ത് തെരുവുനായയുടെ ആക്രമണം; 4 പേർ ചികിത്സയിൽ

കണ്ണാടിപ്പറമ്പ് പാറപ്പുറത്ത് തെരുവുനായയുടെ ആക്രമണം; 4 പേർ ചികിത്സയിൽ

കണ്ണാടിപ്പറമ്പ പാറപ്പുറത്ത് തെരുവ്നായയുടെ കടിയേറ്റ് നാലു പേർ ആശുപത്രിയിൽ. പാറപ്പുറം – വള്ളുവൻകടവ് റോഡിലെ വീവേഴ്‌സ് സൊസൈറ്റിക്കു സമീപം വെച്ചാണ് നാലു പേർക്ക് കടിയേറ്റത്. 16 വയസ്സുള്ള ഒരു കുട്ടിക്കും 20 വയസ്സുള്ള രണ്ടു പേർക്കും കൂടാതെ 60 വയസ്സുള്ള ഒരാൾക്കുമാണ് കടിയേറ്റത്.


കൂടാതെ പ്രദേശത്തെ ഒരു ആടിനും കടിയേറ്റിട്ടുണ്ട്. പരിക്കേറ്റ നാലു പേരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ സ്ഥലത്തെത്തി.അതേസമയം, കണ്ണാടിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ്നായ ശല്യം രൂക്ഷമായിരിക്കുകയാണ്. പ്രദേശത്തെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്