മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

AKPA കമ്പിൽ യൂണിറ്റ് വാർഷിക സമ്മേളനം യൂണിറ്റ് ഓഫീസിൽ പ്രസിഡന്റ് രാഗേഷ് ആയിക്കര ഉദ്ഘാടനം ചെയ്തു

AKPA കമ്പിൽ യൂണിറ്റ് വാർഷിക സമ്മേളനം യൂണിറ്റ് ഓഫീസിൽ പ്രസിഡന്റ് രാഗേഷ് ആയിക്കര ഉദ്ഘാടനം ചെയ്തു

AKPA കമ്പിൽ യൂണിറ്റ് വാർഷിക സമ്മേളനം യൂണിറ്റ് ഓഫീസിൽ മനു മയ്യിലിന്റെ അധ്യക്ഷതയിൽ  മേഖലാ പ്രസിഡന്റ് രാഗേഷ് ആയിക്കര ഉദ്ഘാടനം നിർവ്വഹിച്ചു. മേഖലാ സെക്രട്ടറി പ്രകാശ് സാഗർ ജില്ലാ സ്വയം സഹായനിധി ചെയർമാൻ പവിത്രൻ മൊണാലിസ, രാജീവൻ ലാവണ്യ, കെ.നിഷാന്ത് ആര്യ, മൊയ്തു ഫൈനൽ ടച്ച്, ബിനേഷ് പട്ടേരി എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി രാജേഷ് കുറ്റിയാട്ടൂർ സ്വാഗതവും രാജീവൻ ഗ്രാന്മ നന്ദിയും അറിയിച്ചു. പുതിയ വർഷത്തെ ഭാരവാഹികൾ രാജേഷ് കുറ്റിയാട്ടൂർ - പ്രസിഡണ്ട്. ശ്രീനേഷ് തേർഡ് ഐ - വൈസ് പ്രസിഡന്റ്. രാഗേഷ് ചട്ടുകപാറ - സെക്രട്ടറി.  സതീശൻ പി.ആർ - ജോയിന്റ് സെക്രട്ടറി. സജീവൻ മയ്യിൽ - PRO എന്നിവരെ തിരഞ്ഞെടുത്തു. പ്രകൃതി രമണീയമായ പുല്ലൂപ്പിക്കടവ്, വാരംകടവ്, മുണ്ടേരി കടവ്, കാട്ടാമ്പള്ളി കടവ് എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി ജില്ലയിലെ ഏറ്റവും നല്ല ടൂറിസം കേന്ദ്രമാക്കി മാറ്റണമെന്ന് പ്രമേയത്തിലൂടെ ടൂറിസം വാകുപ്പിനോടും, കേന്ദ്ര കേരള ഗവൺമെൻ്റിനോടും ആവശ്യപ്പെട്ടു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്