മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുല്ലൂപ്പി ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ബഹുമാനപ്പെട്ട ടൂറിസം, പൊതുമരാമത്ത്, യുവജനകാര്യം വകുപ്പ് മന്ത്രി ശ്രീ പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു

പുല്ലൂപ്പി ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ബഹുമാനപ്പെട്ട ടൂറിസം, പൊതുമരാമത്ത്, യുവജനകാര്യം വകുപ്പ് മന്ത്രി ശ്രീ പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു

ജല ടൂറിസത്തിന്റെ വൈവിധ്യങ്ങൾ ഉൾക്കൊളിച്ച് അഴീക്കോട് മണ്ഡലത്തിൽ നാറാത്ത് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് "പുല്ലൂപ്പിക്കടവ് പ്രാെമനേഡ് റിവർ ഫ്രണ്ട് & ഓഫ് ഷോർ ഡെവലപ്പ്മെന്റ് അറ്റ് പുല്ലൂപ്പിക്കടവ്" എന്ന പേരിലുള്ള പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി.

വളപട്ടണം പുഴയുടെ കൈവഴിയായി കാട്ടാമ്പള്ളി വഴി, പുല്ലൂപ്പിയിലൂടെ കടന്ന് പോകുന്ന പ്രകൃതി സുന്ദരമായ പുഴ ടൂറിസത്തിനു മികച്ച സാധ്യതയാണ് തുറക്കുന്നത്. കണ്ടൽകാടുകളും പച്ചതുരുത്തുകളും ദേശാടന പക്ഷികളും പക്ഷി സങ്കേതങ്ങളും വിവിധ തരത്തിലുള്ള മത്സ്യസമ്പത്തുകളാലും സമൃദ്ധമായ പുല്ലൂപ്പിക്കടവിനെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുന്ന പദ്ധതിക്കാണ് തുടക്കമാവുന്നത്.

നാല് കോടി ഒരു ലക്ഷത്തി അൻപതിനായിരം രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർവ്വഹണം നടപ്പിലാക്കുന്നത് ഗവ. ഏജൻസിയായ കെൽ ആണ്.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്