കണ്ണാടിപ്പറമ്പ് വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 23ന് ഞായറാഴ്ച കാട്ടാമ്പള്ളി പുഴയിൽ വള്ളുവൻ കടവിൽ വെച്ച് നടത്തുന്ന വള്ളംകളി മത്സര സംഘാടക സമിതി രൂപീകരണ യോഗം നടന്നു.
കെ. സുധാകരൻ M. P, കെ. വി. സുമേഷ് M.L.A, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, പഞ്ചായത്ത് മെമ്പർ കെ എൻ. മുസ്തഫ എന്നിവരെ മുഖ്യ രക്ഷാധികാരികളായും എ. അച്ചുതൻ ചെയർ മാനായും എം കെ രമേശൻ കൺവീനറായും പി ശശിധരൻ ട്രഷറർ ആയും 50 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും വള്ളംകളി കോർഡിനേറ്ററായി ശിവദാസൻ കാക്കത്തുരുത്തിയെയും തെരഞ്ഞെടുത്തു. വള്ളംകളി മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ 15.9.2022ന് മുമ്പായി 9447911007, 9895204011, 9847204116, 8138068206 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Post a Comment