തിരുവനന്തപുരത്ത് എട്ടുവയസ്സുകാരനെക്കൊണ്ട് ബിയർ കുടിപ്പിച്ചു. നെയ്യാറ്റിൻകര തൊഴുക്കല്ലിൽ ആണ് സംഭവം. കുട്ടിയുടെ ഇളയച്ചൻ ആണ് നിർബന്ധിപ്പിച്ച് ബിയർ കുടിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ഇളയച്ചൻ മനുവിനെതിരെ (35) നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവോണ ദിവസം ഇളയച്ഛൻ മനു കുട്ടിയെയും കൂട്ടി ബിവറേജസിൽ പോയി ബിയർ വാങ്ങി. വീടിന് പരിസരത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കുട്ടിയെ കൊണ്ട് ബിയർ കുടിപ്പിക്കുകയായിരുന്നു.
അതു വഴി പോയ പരിസരവാസി മൊബൈലിൽ പകർത്തിയ ദൃശ്യം പിന്നീട് സമൂഹ മാധ്യമങ്ങളിലെത്തിയതോടെയാണ് രക്ഷിതാക്കൾ പോലും കാര്യമറിഞ്ഞത്. തുടർന്ന് രക്ഷിതാക്കളുടെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ചൈൽഡ് ലൈനും സംഭവത്തില് അന്വേഷണം തുടങ്ങി. ബാലാവകാശ കമ്മിഷൻ അടക്കം ഉടൻ റിപ്പോർട്ട് തേടും. മനുവിനെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് നടപടികളിലേക്ക് പൊലീസ് ഉടൻ കടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

Post a Comment