മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം


ദേശീയപാതയിൽ തളിപ്പറമ്പ് കുറ്റിക്കോൽ പഴയ ടോൾ ബൂത്തിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചുഴലി പൊള്ളയാട് സ്വദേശി ചിറക്കര വീട്ടിൽ പത്മനാഭൻ്റെ മകൻ സി.വി ആഷിത്ത് (30) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്കായിരുന്നു അപകടം. പയ്യന്നൂരിൽ നിന്നും കണ്ണൂരിലെക്ക് പോകുക ആയിരുന്ന മാധവി ബസും ആഷിത്ത് സഞ്ചരിച്ച ബജാജ് പൾസർ ബൈക്കും കൂട്ടിയിടിക്കുക ആയിരുന്നു.

ഗുരുതമായി പരിക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്