മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സി.കെ.സി നമ്പ്യാർ, കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ സമ്മേളനം നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തിൽ നടന്നു

സി.കെ.സി നമ്പ്യാർ, കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ സമ്മേളനം നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തിൽ നടന്നു

നാറാത്ത്: സി.കെ.സി നമ്പ്യാർ, കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ സമ്മേളനം നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തിൽ നടന്നു. അനുസ്മരണ സമ്മേളനം സ്മാരക സമിതി ചെയർമാൻ പി.പി.സോമന്റെ അധ്യക്ഷതയിൽ എം.എൽ.എ രാമചന്ദ്രൻ കടന്നപ്പള്ളി  (കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്) ഉദ്ഘാടനം നിർവഹിച്ചു. നാറാത്ത് നാടിന് മറക്കാനാവാത്തവരാണ് കെ.പി.കുഞ്ഞിരാമൻ മാസ്റ്ററും, സി.കെ.സി.നമ്പ്യാരും എന്ന് എം.എൽ.എ രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.   LDF സംസ്ഥാന കമ്മിറ്റി കൺവീനർ ശ്രീ.ഇ. പി.ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ ശ്രീ.പവിത്രൻ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു, കോൺഗ്രസ്സ് എസ്. സംസ്ഥാന കമ്മിറ്റി ജന. സെക്രട്ടറി ഇ.പി.ആർ.വേശാല, കോൺഗ്രസ് എസ്, ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.കെ.ജയപ്രകാശ്, NGO അസോസിയേഷൻ എസ്, സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കെ.വി. ഗിരീഷ്, KPTA സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ശ്രീ.പി.എം.രാജീവൻ, മുല്ലക്കൊടി കോ-ഓപ്പ് റൂറൽ ബേങ്ക് ശ്രീ.പി.പവിത്രൻ, നാറാത്ത് സർവീസ് സഹകരണ ബേങ്ക് മുൻ പ്രസിഡന്റ് ശ്രീ.ഒ.നാരായണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കോഴിക്കോട് സങ്കീർത്തനയുടെ സാമൂഹ്യ നാടകം വേനലവധി അരങ്ങേറി.






0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്