മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സ്കൂൾ വിദ്യാർഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ് കണ്ണൂരിൽ എം.ഡി.എം.എ.യുമായി പിടിയിൽ

സ്കൂൾ വിദ്യാർഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ് കണ്ണൂരിൽ എം.ഡി.എം.എ.യുമായി പിടിയിൽ

നഗരത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ് എം.ഡി.എം.എ.യുമായി പിടിയിൽ. കണ്ണൂർ പുതിയ ബസ്‌സ്റ്റാൻഡിലുള്ള ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും കണ്ണാടിപ്പറമ്പ് ഉണിലാട്ട് സ്വദേശിയുമായ ഇ. ഷനിൽ (25) ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരത്തുവെച്ചാണ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളിൽനിന്ന് 2.3 ഗ്രാം എം.ഡി.എം.എ.യും പിടികൂടി. നഗരത്തിൽ പ്രവർത്തിക്കുന്ന ലഹരിവില്പന സംഘത്തിലെ പ്രധാന കണ്ണിയായ ഇയാൾക്ക് ബർണശ്ശേരിയിലുള്ള ആളാണ് ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്നതെന്നും വ്യക്തമായി.നഗരത്തിലെ ഹയർ സെക്കൻഡറി സ്കൂളിലെ ചില വിദ്യാർഥികൾക്ക് താൻ പതിവായി ലഹരിമരുന്ന് എത്തിച്ചുകൊടുക്കാറുണ്ടെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.പ്രതിയെ റിമാൻഡ്‌ ചെയ്തു

എക്സ്സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, പി.വി. ഗണേഷ് ബാബു, വി. സതീഷ്, എം.പി. ഷമീന എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്