കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും കൊളച്ചേരി എ.യു.പി സ്കൂൾ മാനേജരുമായിരുന്ന എം ഗോവിന്ദൻ മാസ്റ്റർ (86) നിര്യാതനായി.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആണ് മരണപ്പെട്ടത്. മുൻ കെ.പി.സി.സി മെമ്പറും കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറും കൊളച്ചേരിയിലെ പ്രമുഖ കോൺഗ്രസ് നേതാവും കൊളച്ചേരി എ.യു.പി സ്കൂൾ അദ്ധ്യാപകനും ആയിരുന്നു.
ഭാര്യ: പരേതയായ സി.പി പുഷ്പവല്ലി.
മക്കൾ: വിനോദ് കുമാർ, സന്തോഷ് ബാബു (മർച്ചന്റ് നേവി), ദീപ (ടീച്ചർ, കൊയ്യോട് യു.പി സ്കൂൾ).
മരുമക്കൾ: പ്രീത (ടീച്ചർ, കൊളച്ചേരി എയുപി സ്കൂൾ), നിഷ (ടീച്ചർ, ചെങ്ങിനിപ്പടി സ്കൂൾ), ഉല്ലാസ് ബാബു (മർച്ചൻ്റ് നേവി, കൊയ്യോട്).
സംസ്കാര ചടങ്ങുകൾ നാളെ (15.09.2022 വ്യാഴം) നടക്കും. ഭൗതീകശരീരം നാളെ രാവിലെ 8 മണിക്ക് കൊളച്ചേരി യു.പി സ്കൂളിന് സമീപമുള്ള തറവാട്ട് വീട്ടിൽ പൊതു ദർശനത്തിന് വെക്കും 12 മണിക്ക് പയ്യാമ്പലത്ത് സംസ്കാര ചടങ്ങുകൾ നടക്കും.

Post a Comment