മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മീലാദ് ആഘോഷ പരിപാടികൾ സമാപിച്ചു

മീലാദ് ആഘോഷ പരിപാടികൾ സമാപിച്ചു

നൂഞ്ഞേരി: തിരുനബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന ശീർഷകത്തിൽ മർകസുൽ ഹുദാ സംഘടിപ്പിച്ച  മീലാദ് ആഘോഷ പരിപാടി സമാപിച്ചു. ഒക്ടോബർ 6 വ്യാഴം വൈകുന്നേരം 5 മണിക്ക് മുഹമ്മദ് കുട്ടി തങ്ങൾ, ആർ ഉസ്താദ് മഖാം സിയാറക്ക്  സിയാറക്ക് പി കെ അബ്ദുറഹിമാൻ സഅദി നേതൃത്വം നൽകി. മദ്രസ കമ്മിറ്റി ചെയർമാൻ ഇ വി അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തി.ഉദ്ഘാടന സമ്മേളനം സി ഇബ്റാഹീം ഹാജിയുടെ അധ്യക്ഷതയിൽ അബ്ദുള്ള സഖാഫി മഞ്ചേരി  നിർവഹിച്ചു. തുടർന്ന്  വിദ്യാർത്ഥികളുടെ കലാപരിപാടികളും ദഫ് സ്കൗട്ട് പ്രദർശനങ്ങളും നടന്നു.സർട്ടിഫിക്കറ്റ് വിതരണം മൊയ്തു മൗലവി മാണിയൂർ, സമ്മാനദാനം അബ്ദുള്ള ഹാജി ബനിയാസ് ,ട്രോഫി വിതരണം നസീർ സഅദി കയ്യങ്കോട് എന്നിവർ  നടത്തി.  മൗലിദ് ജൽസക്ക് എം മുഹമ്മദ് സഅദി (പാലത്തുംകര തങ്ങൾ)  നേതൃത്വം നൽകി.റബീഉൽ അവ്വൽ 12 ഞായർ പുലർച്ചെ നാലുമണിക്ക് നടന്ന ബുർദ മജിലിസിന് നസീർ സഅദി കയ്യങ്കോട്, ഹാഫിള് ഫാഇസ് സഖാഫി നേതൃത്വം നൽകി. ബഹുജന മീലാദ് റാലിക്ക് സയ്യിദ് ഷംസുദ്ദീൻ ബാഅലവി മുത്തുക്കോയ തങ്ങൾ,ഇ വി അബ്ദുൽ ഖാദർ ഹാജി,സിസി കുഞ്ഞഹമ്മദ് മൗലവി, UK അബ്ദുൽ ഖാദർ , നജ്മുദ്ധീൻ കെ നേതൃത്വം നൽകി

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്