കണ്ണാടിപ്പറമ്പ് പുലീപ്പി ഹിന്ദു എൽ പി സ്കൂളിൽ കേരളത്തെ ലഹരി വിമുക്തമാക്കുക എന്ന സർക്കാർ പരിപാടിയോടനുബന്ധിച്ച് അധ്യാപകർ, രക്ഷാകർത്താക്കൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ അടങ്ങിയ ജാഗ്രത സമിതി രൂപീകരിച്ചു.
വാർഡ് മെമ്പർ പി. മിഹ്റാബി,എൻ.ഇ. ഭാസ്ക്കര മാരാർ (രക്ഷാധികാരിമാർ ),എൻ.വി. ലതീഷ് വാര്യർ (ചെയർമാൻ), പ്രധാനാധ്യാപകൻ പി.സി. ദിനേശൻ (കൺവീനർ) , ടി. അശ്രഫ് , ആയാടത്തിൽ പ്രകാശൻ (വൈസ് ചെയർമാൻമാർ), ആതിര എം. എസ് ,ശരത്ത് .എ ( ജോ. കൺവീനർ മാർ ) ഉൾപ്പെടെ 30 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. വിദ്യാർത്ഥികളേയും അവരുടെ കുടുംബാംഗങ്ങളേയും ലഹരി എന്ന സാമൂഹ്യ വിപത്തിൽ നിന്നും രക്ഷിക്കുകയെന്ന സന്ദേശവും കൃത്യമായ അവബോധവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ജാഗ്രത സമിതി പ്രവർത്തിക്കുക.





Post a Comment