മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കോൺഗ്രസ് നേതാവും, പ്രമുഖ ഗാന്ധിയനും, മുൻ ഡി.സി.സി. പ്രസിണ്ടുമായിരുന്ന എസ്.ആർ ആന്റണി നിര്യാതനായി

കോൺഗ്രസ് നേതാവും, പ്രമുഖ ഗാന്ധിയനും, മുൻ ഡി.സി.സി. പ്രസിണ്ടുമായിരുന്ന എസ്.ആർ ആന്റണി നിര്യാതനായി

കോൺഗ്രസ് നേതാവും,പ്രമുഖ ഗാന്ധിയനും, മുൻ ഡി.സി.സി. പ്രസിണ്ടുമായിരുന്ന എസ്.ആർ ആന്റണി (88)  അന്തരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു.

സംസ്ഥാന,ദേശീയ  കോൺഗ്രസ്‌ നേതാക്കളുമായി അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം കണ്ണൂരിലെ കോൺഗ്രസ്‌ നേതൃനിരയിലെ  സൗമ്യസാന്നിധ്യമായിരുന്നു. മികച്ച സംഘാടകൻ,മുൻ ജില്ലാ കൗണ്സിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്... സി പി എം അക്രം അരങ്ങു വാഴുന്ന കണ്ണൂർ ജില്ലയിലെ പാർട്ടി പ്രതിസന്ധി ഘട്ടത്തിലായ കാല ഘട്ടത്തിലായിരുന്നു അദ്ദേഹം ഡി സി സി പ്രസിഡന്റ്‌ ആകുന്നത്..  


ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ പടുത്തുയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച എസ് ആർ വാർധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു വർഷങ്ങളായി ചെറുപുഴയിലെ വീട്ടിലായിരുന്നു താമസം. മഹിളാ  കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റും, ചെറുപുഴ  ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്‌ മായിരുന്ന പരേതയായ ഏലിയാമ്മ ടീച്ചർ ആയിരുന്നു ഭാര്യ.മക്കൾ. വിവേക് ആന്റണി, വിദ്യാ ആന്റണി മരുമക്കൾ ഓൾവിൻ പെരേര( അധ്യാപകൻ ബ്രണ്ണൻ HSS തലശ്ശേരി) , മഞ്‌ജു വിവേക്.

              അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ചെറുപുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്നതും ,നാളെ  ശനിയാഴ്ച 10 മണിക്ക് ചെറുപുഴ സെൻ്റ് മെരീസ് ഫെറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ് .ജില്ലയിൽ 3 ദിവസം ദുഃഖാചരണം നടത്താനും,നേരത്തെ നിശ്ചയിച്ച പാർട്ടി പൊതു പരിപാടികൾ മാറ്റി വെക്കാനും ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചിട്ടുണ്ട്.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്