മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

എസ് വൈ എസ് കമ്പിൽ സോൺ യൂത്ത് കൗൺസിൽ

എസ് വൈ എസ് കമ്പിൽ സോൺ യൂത്ത് കൗൺസിൽ

എസ് വൈ സ് കമ്പിൽ സോൺ യൂത്ത് കൗൺസിൽ മയ്യിൽ വ്യാപാരി ഭവനിൽ സോൺ പ്രസിഡന്റ് നസീർ സഅദിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് അബ്ദുല്ലക്കുട്ടി ബാഖവി അൽ മഖ്ദൂമി  ഉദ്ഘാടനം ചെയ്തു. നേതാക്കളായ അബ്ദുൽ റശീദ് മാസ്റ്റർ നരിക്കോട്, നിസാർ അതിരകം, റശീദ് കെ മാണിയൂർ, സോൺ കൺട്രോളർ പി സി മഹ്മൂദ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

റിട്ടേണിംഗ് ഓഫീസർ സമീർ മാസ്റ്റർ ചെറുകുന്ന് പുനസംഘടനക്ക് നേതൃത്വം നൽകി. സ്റ്റേറ്റ് കമ്മിറ്റി മീഡിയാക്ഷൻ കോഴ്സ് പൂർത്തീകരിച്ച അശ്റഫ് ചേലേരി നിസാമുദ്ദീൻ ഫാളിലിയെ ചടങ്ങിൽ അനുമോദിച്ചു. സർക്കിളുകൾക്കുള്ള ഉപഹാരവും യൂണിറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ജില്ലാ സിക്രട്ടറി സാലിം പാമ്പുരുത്തി, അംജദ് മാസ്റ്റർ പാലത്തുംകര, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, അബ്ദുൽ ഫത്താഹ് സഖാഫി പാലത്തുംകര, മിദ്ലാജ് സഖാഫി ചോല, മുനീർ സഖാഫി കടൂർ, ശാഫി അമാനി മയ്യിൽ, ഉമർ സഖാഫി ഉറുമ്പിയിൽ, അഷ്റഫ് ചേലേരി എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്