മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

വളവിൽ ചേലേരി മരുതിയോട്ട് ശ്രീ തോട്ടുംകര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 2023ഫിബ്ര.23 24 തീയ്യതികളിൽ
കൊളച്ചേരി :-  വളവിൽ ചേലേരി മരുതിയോട്ട് ശ്രീ  തോട്ടുംകര ഭഗവതി ക്ഷേത്ര കളിയാട്ട മഹോൽസവം കുംഭം 10,11 ( 2023 ഫിബ്ര.23, 24) തീയ്യതികളിൽ നടക്കും.

 23ന് രാവിലെ 9ന് നാറാത്ത് തൃക്കൺമഠം ശിവക്ഷേത്രം മേൽശാന്തി ദാമോദരൻ നമ്പൂതിരിപ്പാടിൻറ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി ഹോമവും, തുടർന്ന് നാഗസ്ഥാനത്ത് നൂറും പാലും സമർപ്പണവും. സന്ധ്യക്ക് 6.30ന് സന്ധ്യാവേല, 7ന് തോട്ടുംകരഭഗവതിയുടെ തോറ്റം.തുടർന്ന് ധർമ്മദൈവത്തിൻറ വെള്ളാട്ടം,പ്രസാദസദ്യ,ധർമ്മദൈവത്തിന്റെ നേർച്ചവെള്ളാട്ടം.

24 ന് പുലർച്ചെ തോട്ടുംകര ഭഗവതിയുടെ കൊടിയിലതോറ്റം.
4.30ന് ധർമ്മദൈവത്തിന്റെ പുറപ്പാട്.തുടർന്ന് 5 ന്
തോട്ടുംകരഭഗവതിയുടെ പുറപ്പാട്.രാവിലെ 8ന് വടക്കേബാവ് കർമ്മത്തോടെ സമാപനം.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്