മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മതസൗഹാർദ പെരുമയുണർത്തി നിടുവാട്ട് ജുമാ മസ്ജിദിൽ അരി സമർപ്പണം നടത്തി

മതസൗഹാർദ പെരുമയുണർത്തി നിടുവാട്ട് ജുമാ മസ്ജിദിൽ അരി സമർപ്പണം നടത്തി

കണ്ണാടിപ്പറമ്പ: നിടുവാട്ട് മഹല്ല് ജുമാമസ്ജിദിലെ ആണ്ടുനേർച്ചയോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ ശ്രീധർമ്മശാസ്താ ക്ഷേത്രം ഭാരവാഹികൾ അരി സമർപ്പണം നടത്തി. എല്ലാ വർഷവും ക്ഷേത്രത്തിലെ ഉത്രവിളക്കുത്സവത്തിന് പള്ളി കമ്മിറ്റി പഞ്ചസാര കുടം സമർപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ക്ഷേത്രം ഭാരവാഹികൾ വർഷംതോറും നിടുവാട്ട് പള്ളിയിലേക്ക് അരി സമർപ്പണം നടത്തുന്നത്.
 വൈകീട്ടോടെ നിടുവാട്ട് പള്ളിയിലെത്തിയ ക്ഷേത്ര ഭാരവാഹികളെ മഹല്ല് പ്രസിഡന്റ്  കെ. ടി .മൂസാൻ ഹാജി,
സെക്രട്ടറി മായിൻ മാസ്റ്റർ , നൂറുൽ ആമീൻ.ടി.പി, ഖാലിദ് ഹാജി.കെ.ടി,
കെ.എൻ.മുസ്തഫ, എ.ടി.മുസ്തഫ ഹാജി പള്ളിക്കപ്പുര മുഹമ്മദ്, മുല്ലപ്പള്ളി മുഹമ്മദ്, ഒ.പി.മൂസാൻ ഹാജി, ഒ.സി.മുഹമ്മദ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഇളനീരും മധുരപലഹാരങ്ങളും കഴിച്ച ക്ഷേത്ര ഭാരവാഹികൾ തങ്ങൾക്കു നൽകിയ സ്വീകരണത്തിന് നന്ദിയറിയിച്ചു. തുടർന്ന്, SIM അങ്കണത്തിൽ നടന്ന സ്നേഹവിരുന്നിൽ  ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.രാധാകൃഷ്ണൻ ,അംഗങ്ങൾ എ വി നാരായണൻ, ബി.എം വിജയൻ ,പി കെ പ്രദീപൻ ഉത്സവ കമ്മറ്റി  പ്രസിഡണ്ട്  അഡ്വ: കെ ഗോപാലകൃഷ്ണൻ, സെക്രട്ടറി പി ദാമോദരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.


0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്