മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ 2023-24 വർഷത്തെ ബജറ്റ് അംഗീകരിച്ചു

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ 2023-24 വർഷത്തെ ബജറ്റ് അംഗീകരിച്ചു

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ 2023-24 വർഷത്തെ ബജറ്റ് അംഗീകരിച്ചു. 23.80 ലക്ഷം രൂപ വരവും 23.20 ലക്ഷം രൂപ ചിലവും 60 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജാറ്റാണു വൈസ് പ്രസിഡന്റ്‌ ശ്രീമതി ശ്യാമള. കെ അവതരിപ്പിച്ചത്. കാർഷിക, ഉത്പാദന മേഖല ക്ക് മുൻ‌തൂക്കം നൽകിയാണ് ബജറ്റ് തയ്യാറാക്കിയത്. ടൂറിസം, തൊഴിൽ, നൈപുണ്ണ്യ പരിശീലനം എന്നിവയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. ലൈഫ് ഭവനം പദ്ധതിക്ക് 4 കോടി രൂപ നീക്കി വച്ചു. കൃഷിക്ക് 34 ലക്ഷം രൂപയും, മൃഗ സംരക്ഷണ മേഖല യിൽ 41 ലക്ഷം രൂപയും വിദ്യാഭ്യാസം, കല, സംസ്കാരം ഇനത്തിൽ 20 ലക്ഷം രൂപയും ആരോഗ്യ മേഖലയിൽ 18 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. ചെറുകിട സംരംഭത്തിന്  15 ലക്ഷം, സ്ത്രീകൾ, കുട്ടികൾ വിഭാഗത്തിന് 40 ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് 70 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ അവതരിപ്പിച്ച ബജറ്റിന്റെ പ്രത്യേകത അത് ജന്റർ, പെർഫോമൻസ് അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് എന്നതാണ്. വിദ്യാർത്ഥികൾക്ക് അംഗ്യ ഭാഷ പഠനം, സ്ത്രീ പദവി പഠനം, കമ്മ്യൂണിറ്റി വുമൺ കൗൺസിലിങ് തുടങ്ങി പല നൂതന പദ്ധതികൾക്കും തുക നീക്കി വച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ രമേശൻ ആദ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി രാഹുൽ രാമ ചന്ദ്രൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ലീന ബാലൻ നന്ദിയും പ്രകാശിപ്പിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർമാന്മാരായ കാണി ചന്ദ്രൻ, കെ എൻ മുസ്തഫ, ഗിരിജ തുടങ്ങിയവരും മെമ്പർമാരായ നിഷ, ഷാജി, ജയകുമാർ, ശരത്, റഹ്മത്ത്, സൈഫുദ്ധീൻ, മുഹമ്മദലി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്