മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇർഫാദ് പുല്ലൂപ്പിക്ക് യൂത്ത് ലീഗ് യാത്രയയപ്പ് നൽകി

നാറാത്ത് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇർഫാദ് പുല്ലൂപ്പിക്ക് യൂത്ത് ലീഗ് യാത്രയയപ്പ് നൽകി

കണ്ണാടിപ്പറമ്പ് : ജോലി തേടി പ്രവാസത്തിലേക്ക് യാത്രയാകുന്ന മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇർഫാദ് പുല്ലൂപ്പിക്ക് മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ്‌ നൽകി.

മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ കമ്പിൽ സ്നേഹോപഹാരം കൈമാറി.

യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി മുഹമ്മദലി ആറാം പീടിക,മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഉബൈദ് പുല്ലൂപ്പി,യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ മുസമ്മിൽ കെ എം,യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ശമ്മാസ് മാലോട്ട്, ജുനൈദ് പുല്ലൂപ്പി എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്