മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സൗജന്യ യോഗ പരിശീലന ക്ലാസിനു ഇന്ന് തുടക്കം

സൗജന്യ യോഗ പരിശീലന ക്ലാസിനു ഇന്ന് തുടക്കം

നാറാത്ത്: ഭാരതി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ യോഗ പരിശീലന ക്ലാസിന് ഇന്ന് തുടക്കം കുറിക്കും. വൈകുന്നേരം അഞ്ചു മണിക്ക് നാറാത്ത് ഭാരതി ഹാളിൽ നടക്കുന്ന പരിപാടി , 50 വർഷമായി പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്റെ തിരുമുടി അണിയുന്ന ശ്രീ ബാലകൃഷ്ണ പെരുവണ്ണാൻ ഉദ്ഘാടനം ചെയ്യും. കെ.എൻ.രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.  MBBS നു ഉന്നത വിജയം നേടിയ ഡോക്ടർ ജിഷ്ണു വി ധരനെ ചടങ്ങിൽ വച്ച് ആദരിക്കും. വിനോദ് അരിയേരി, സൂരജ് ടിവി, വിദ്യാധരൻ കെ വി , ബൈജു പിവി , പ്രശാന്തൻ സിവി ആശംസ അർപ്പിക്കും. 

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്