ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ശുചീകരണ യജ്ഞവും വൃക്ഷതൈ നടലും സംഘടിപ്പിച്ചു.ജനകീയ വായനശാല & ഗ്രന്ഥാലയം കവിളിയോട്ടുചാലിൽ വച്ച് നടന്ന ചടങ്ങ് ലെൻസ്ഫെഡ് കണ്ണൂർ ജില്ലാ സെക്രട്ടറി ജഗത്പ്യാരി വി സി ഉദ്ഘാടനം ചെയ്തു.ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ധനീഷ് കെ വി സ്വാഗതം പറഞ്ഞു. ലെൻസ്ഫെഡ്കൊളച്ചേരി യൂണിറ്റ് പ്രസിഡൻ്റ് ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ എം സുരേഷ് ബാബു,ജനകീയ വായനശാല സെക്രട്ടറി സി കെ പ്രേമരാജൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.പറഞ്ഞു.ലെൻസ്ഫെഡ്കൊളച്ചേരി യൂണിറ്റ് എക്സിക്യൂട്ടിവ് അംഗം ഷംന.പി.വി നന്ദി പ്രകാശിപ്പിച്ചു. വായനശാല പരിസരത്ത് വച്ച് നടന്ന ശുചീകരണ പ്രവർത്തനത്തിലും തുടർന്ന് മയ്യിൽ എ എൽ പി സ്കൂളിൽ വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനാചരണത്തിൻ്റെ ആരംഭം കുറിക്കുന്നതിനും ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് മെമ്പർ മാരും മയ്യിൽ എ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുനീഷ് മാസ്റ്ററും വിദ്യാർത്ഥികളും പങ്കാളികളായി.സ്കൂൾ പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ സുനീഷ് മാസ്റ്റർ,ജഗത്പ്യാരി വി സി, ബാബു പണ്ണേരി ,ധനീഷ് കെ വി എന്നിവർ സംസാരിച്ചു.പരിസ്ഥി ദിനാചരണത്തിൻ്റെ ഭാഗമായി മാലിന്യ മുക്ത കേരളത്തിന് ആവശ്യം വലിച്ചെറിയൽ അല്ല തിരിച്ചറിയൽ ആണ് എന്ന ബോധം വളർത്തിയെടുക്കുക,ഓരോ പരിസ്ഥിതി ദിനത്തിലും കേവലം വൃക്ഷ തൈകൾ നടുന്നതിന് ഉപരി അവയെ സംരക്ഷിച്ച് പക്ഷി മൃഗധികൾക്കും മനുഷ്യനും ഉപയോഗ പ്രദമാക്കുക, എന്നി ആശയങ്ങൾ സംഘടന മുന്നോട്ട് വച്ചു.
Post a Comment