മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി വൈദ്യുത അപകട ബോധവത്കരണവുമായി ഇരുചക്ര വാഹന പ്രചരണ ജാഥ

ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി വൈദ്യുത അപകട ബോധവത്കരണവുമായി ഇരുചക്ര വാഹന പ്രചരണ ജാഥ

ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി വൈദ്യുത അപകടങ്ങൾക്ക് വഴിവെക്കുന്ന കാരണങ്ങളെക്കുറിച്ചും ഒഴിവാക്കേണ്ട സാഹചര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് കൊളച്ചേരി സെക്ഷനിലെ ജീവനക്കാർ ഇരുചക്ര വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.
ജാഥ കൊളച്ചേരി സെക്ഷനു മുന്നിൽ വെച്ച് ബഹു :  കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ മജീദ് നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ എന്നിവർ സംയുക്തമായി  ഫ്ലാഗ് ഓഫ് ചെയ്തു.വാർഡ് മെമ്പർമാരായ നിസാർ, പ്രീത എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കൊളച്ചേരി സെക്ഷനിൽ നിന്നും ആരംഭിച്ച ജാഥ, കൊളച്ചേരിമുക്ക് , ചേലേരി അമ്പലം, ചേലേരിമുക്ക് , കണ്ണാടിപ്പറമ്പ്, നാറാത്ത്, കമ്പിൽ തുടങ്ങി സെക്ഷന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് പന്ന്യൻകണ്ടിയിൽ സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ KSEB വളപട്ടണം അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എൻജിനീയർ സി.രവി KSEB കൊളച്ചേരി അസിസ്റ്റൻ്റ് എൻജിനീയർ S.V ബിജു എന്നിവർ സംസാരിച്ചു. 

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്