മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പാമ്പുരുത്തി ദ്വീപ് : അഡ്വ: അബ്ദുൽ കരീം ചേലേരി സന്ദർശിച്ചു

പാമ്പുരുത്തി ദ്വീപ് : അഡ്വ: അബ്ദുൽ കരീം ചേലേരി സന്ദർശിച്ചു

പാമ്പുരുത്തി: കാലവർഷക്കെടുതിമൂലം തകർന്ന പാമ്പുരുത്തി ദ്വീപിലെ പുഴയോരങ്ങളും, അപകട ഭീഷണി നേരിടുന്ന പാമ്പുരുത്തി പാലത്തിന് സമീപമുള്ള എം.പി ഖദീജയുടെ വസതിയും കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരിയും, തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കോടിപ്പൊയിൽ മുസ്തഫയും ഇന്ന് കാലത്ത് സന്ദർശിച്ചു.
     പാമ്പുരുത്തി ശാഖാ മുസ്‌ലിം ലീഗ് നേതാക്കളായ വി.പി അബ്ദുൽ ഖാദർ, എം.എം അമീർ ദാരിമി, പി. മൊയ്തീൻ, എം ആദം ഹാജി, വി.ടി അബൂബക്കർ, സി.കെ അബ്ദുൽ റസാഖ് , കെ.പി മുഹമ്മദ് കുഞ്ഞി മൗലവി, എം അബൂബക്കർ, കെ.പി മുഹമ്മദലി നേതാക്കളെ അനുകമിച്ചു. 0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്