മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

രേഖാചിത്രം പുറത്തുവിട്ടു: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം

രേഖാചിത്രം പുറത്തുവിട്ടു: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം

കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്.

പൊലീസ് സംഘത്തിനൊപ്പം നാട്ടുകാരും യുവജന സംഘടനാ പ്രവര്‍ത്തകരും മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവരും കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ആറു വയസുകാരി അബിഗേല്‍ സാറ റെജിക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.
രണ്ടര മണിയോടെ പകല്‍ക്കുറി ആയിരവല്ലി ക്ഷേത്രത്തിന് സമീപം പോലീസ് പരിശോധന നടത്തി. പ്രദേശത്ത് അപരിചിതരായ ചിലരെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് സംഘമെത്തിയത്.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്