മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഗ്രാമപഞ്ചായത്തിലെ നവ സംരംഭകർക്കായി വായ്പ /ലൈസൻസ് മേളയും എന്റർപ്രെനർഷിപ് ഫെസിലിറ്റേഷൻ ക്യാമ്പയനും നാളെ

നാറാത്ത് ഗ്രാമപഞ്ചായത്തിലെ നവ സംരംഭകർക്കായി വായ്പ /ലൈസൻസ് മേളയും എന്റർപ്രെനർഷിപ് ഫെസിലിറ്റേഷൻ ക്യാമ്പയനും നാളെ

നാറാത്ത് ഗ്രാമപഞ്ചായത്തിലെ നവ സംരംഭകർക്കായി കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നാറാത്ത് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വായ്പ /ലൈസൻസ് മേളയും എന്റർപ്രെനർഷിപ് ഫെസിലിറ്റേഷൻ ക്യാമ്പയനും 15-02-2024 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് കണ്ണാടിപറമ്പ അമ്പലം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.

സംരംഭകർക്ക് വിവിധ സർക്കാർ പദ്ധതികൾ വിശദീകരിക്കലും വിവിധ ധനകാര്യസ്ഥാപനങ്ങലുമായി ഒരുമിച്ച് സംവദിക്കാനുള്ള അവസരമാണ് മേളയുടെ പ്രധാന ലക്ഷ്യം.

🌐വിവിധ പദ്ധതികൾ വഴി നൽകിയ വായ്പയുടെ വിതരണം ചെയ്യൽ

🌐വിവിധ വകുപ്പുകളുടെ പദ്ധതി അപേക്ഷ സ്വീകരിക്കൽ 

🌐ചെറുകിട സംരംഭകർക്കുള്ള ലൈസൻസ് അനുവദിക്കൽ

🌐സൗജന്യമായി  ഉദ്യം രജിസ്‌ട്രേഷൻ / കെ സ്വിഫ്റ്റ് രജിസ്ട്രേഷൻ ചെയ്തുകൊടുക്കുന്നു.
ഏവരെയും സംരംഭക വായ്പ /ലൈസൻസ് മേളയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു

വിശദ വിവരങ്ങൾക്കായി ബന്ധപ്പെടുക:- എന്റർപ്രൈസ് ഡവലപ്‌മെന്റ് എക്സിക്യൂട്ടീവ് ,വ്യവസായ വാണിജ്യ വകുപ്പ്- 📞 9446900549

 #എന്റെ സംരംഭം നാടിന്റെ അഭിമാനം
#നിങ്ങൾക്കും സംരംഭകരാകം
#സംരംഭക വർഷം 2.0

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്