മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ബൈക്കിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു

ബൈക്കിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു

കൽപ്പറ്റ : ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിൽ നിന്നും തളർന്ന് വീണ് വീട്ടമ്മ മരിച്ചു. കായക്കുന്ന് രണ്ടാംമൈൽ തോട്ടത്തിൽ ജോസഫിന്റെ (ബിജു) ഭാര്യ ലില്ലി ജോസഫ് (38) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് പനമരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തി ഡോക്ട‌റെ കണ്ട് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിൽ നിന്ന് കുഴഞ്ഞു വീണത്. ഭർത്താവ് ജോസഫാണ് ബൈക്ക് ഓടിച്ചിരുന്നത്. മക്കൾ: ആൽബിൻ, ബെസ്റ്റി.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്