മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ശ്രീ മല്ലിശ്ശേരി ഉർപ്പഴശി വേട്ടക്കൊരു മകൻ ക്ഷേത്ര കളിയാട്ട മഹോത്സവം

നാറാത്ത് ശ്രീ മല്ലിശ്ശേരി ഉർപ്പഴശി വേട്ടക്കൊരു മകൻ ക്ഷേത്ര കളിയാട്ട മഹോത്സവം

കൊടക്കാട്ടേരി പുതിയ വീട് തറവാട് ക്ഷേത്രമായ നാറാത്ത് ശ്രീ മല്ലിശ്ശേരി ഉർപ്പഴശി വേട്ടക്കൊരു മകൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിനാഘോഷവും കളിയാട്ടം മഹോത്സവവും 2024 ഏപ്രിൽ 10, 11 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.

10-04-2024 ബുധനാഴ്ച രാവിലെ 6.30 മുതൽ ഗണപതി ഹോമം, ഉഷപൂജ, നവകം, ഉച്ചപൂജ, അത്താഴപൂജ തുടർന്ന് രാത്രി 7 മണിക്ക് ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, ചുകന്നമ്മ ദൈവങ്ങളുടെ വെള്ളാട്ടവും രാത്രി 8 മണിക്ക് പ്രഭാത സദ്യയും ഉണ്ടായിരിക്കും.

11-04-2024 വ്യാഴാഴ്ച രാവിലെ 4 മണി മുതൽ ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, ചുകന്നമ്മ ദൈവങ്ങളുടെ തെയ്യക്കോലങ്ങളും ഉണ്ടായിരിക്കും. 


0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്