മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രം താലപ്പൊലി കളിയാട്ട മഹോത്സവം നാളെ മുതൽ

പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രം താലപ്പൊലി കളിയാട്ട മഹോത്സവം നാളെ മുതൽ

പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി കളിയാട്ട മഹോത്സവം മാർച്ച് 8 മുതൽ 11 വരെ തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം എള യേടത്ത്, ഈശാനൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ നടക്കും.
മാർച്ച് '8 ന് വൈകു. 3 മുതൽ 4.56 വരെയുള്ള ശുഭമുഹൂർത്തത്തിൽ കാവിൽ കയറൽ. തുടർന്ന് ക്ഷേത്ര ആരുഡസ്ഥാനമായ ഭണ്ഡാരപുരയിൽ നിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്ര 
തുടർന്ന് വിവിധ കലാപരിപാടികൾ 
മാർച്ച് 9ന് കുടവെപ്പ്, പുതിയ ഭഗവതിയുടെ കൂടിയാട്ടം, പുലർച്ചെ വീരൻ, വീരകാളി, പുതിയ ഭഗവതി, ഭദ്രകാളി എന്നീ തെയ്യക്കോലങ്ങൾ
മാർച്ച് 10 ന് താലപ്പൊലി
മാർച്ച് 11 ന് പുലർച്ചെ തീച്ചാമുണ്ഡി എന്നിങ്ങനെ നടക്കും.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്