മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മയ്യിൽ ക്രിക്കറ്റ് ലീഗ്: എയ്സ് ബിൽഡേഴ്‌സ് ഫൈനലിൽ

മയ്യിൽ ക്രിക്കറ്റ് ലീഗ്: എയ്സ് ബിൽഡേഴ്‌സ് ഫൈനലിൽ

മയ്യിൽ: മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സീസൺ ഒന്ന് ഏകദിന ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പ് അഞ്ചാമത്തെ മത്സരത്തിൽ എയ്‌സ് ബിൽഡേഴ്‌സ് മയ്യിൽ നാഷണൽ സ്റ്റോൺ പാർക്ക്‌ പാടിക്കുന്നിനെ 3 വിക്കറ്റിന്  പരാജയപ്പെടുത്തി. ലോക പഞ്ചഗുസ്തി വെള്ളി മെഡൽ ജേതാവ് പ്രിയ പ്രമോദ് ഇന്നത്തെ മൽസരം ഉദ്ഘാടനം ചെയ്തു. ആർ അജയൻ അധ്യക്ഷം വഹിച്ചു. കൺവീനർ ബാബു പണ്ണേരി, ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത്, രാജു പപ്പാസ്, സി പ്രമോദ്, കെ ഒ ധനഞ്ജയൻ എന്നിവർ സംസാരിച്ചു. മധുസൂദനൻ കെ വി സ്വാഗതവും, ഷിബു മാസ്റ്റർ നന്ദിയും രേഖപെടുത്തി. ഇന്നത്തെ മൽസരത്തിൽ എയ്സ് ബിൽഡേഴ്‌സ് മയ്യിൽ താരം വൈഷ്ണവ് സുരേഷ്  മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. 

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്