മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മാറ്റത്തിന് വോട്ട് ചെയ്യാൻ കണ്ണൂർ മണ്ഡലം

മാറ്റത്തിന് വോട്ട് ചെയ്യാൻ കണ്ണൂർ മണ്ഡലം

കണ്ണൂർ : യുഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്ന കണ്ണൂർ ഇപ്പോൾ മാറ്റത്തിനൊപ്പമാണ്. കഴിഞ്ഞ എട്ട് വർഷമായി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്കാണ് കണ്ണൂർ നിയോജക മണ്ഡലത്തിന്റെ വോട്ട്. എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ ശനിയാഴ്ച കണ്ണൂർ മണ്ഡലത്തിൽ പര്യടനം നടത്തുമ്പോൾ ഇത് ബോധ്യമാകുകയാണ്. കണ്ണൂർ മണ്ഡലത്തിന്റെ ഭാഗമായ മുണ്ടേരി പഞ്ചായത്തിലും  കണ്ണൂർ കോർപ്പറേഷന്റെ ഭാഗമായ മുൻസിപ്പൽ, എടക്കാട്, എളയാവൂർ, ചേലോറ സോണലിലാകെയും തെരഞ്ഞെടുപ്പ് ഹരത്തിലാണ് പ്രവർത്തകരും വോട്ടർമാരും. എം വി ജയരാജന് നൽകിയ സ്വീകരണങ്ങളോരോന്നും ഇത് വ്യക്തമാണ്. 
പൊതുപര്യടനത്തിന്റെ തുടക്കം തലമുണ്ടയിൽ ആയിരുന്നു.  മതനിരപേക്ഷ - ജനാധിപത്യ ഇന്ത്യയുടെ സംരക്ഷണവും എല്ലാവർക്കും ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കുന്നതിന് ഒറ്റക്കെട്ട് എന്ന  മുദ്രാവാക്യങ്ങളാണ് കേന്ദ്രങ്ങളിലെല്ലാം ഉയർന്നത്.  വലിയന്നൂരിലെ തലമുതിർന്ന  സഖാവ്  ശ്രീധരൻ പറഞ്ഞത്  'മതേതര ഇന്ത്യ നിലനിക്കണം. അതിനാണ് ഈ പോരാട്ടം എന്നാണ്. ജയിച്ചു കഴിഞ്ഞാലാണ് ശരിക്കും പോരാടേണ്ടി വരിക എന്നദ്ദേഹം ഓർമിപ്പിച്ചു. ജ്യോതിബസു എന്ന് മകന് പേരിട്ട ശ്രീധരന്റെ വാക്കുകൾ  മതേതര ഇന്ത്യ മരിച്ചുപോകാതിരിക്കാൻ ഇടതുപക്ഷം ജയിക്കണം എന്നായിരുന്നു.

ചേലോറ കോളനി, പള്ളിപ്പൊയിൽ എന്നിവിടങ്ങളിലെത്തിയപ്പോൾ   വിദ്യാർത്ഥികൾ  കളരിയഭ്യാസ പ്രകടനത്തോടെയായാണ് സ്വീകരിച്ചത്. ഓരോ സ്വീകരണ കേന്ദ്രങ്ങളെത്തുമ്പോഴും വ്യത്യസ്തത നിറഞ്ഞ് നിന്നത് തന്നെ തെരഞ്ഞെടുപ്പ് ആവേശം നാട്ടുകാർ ഏറ്റെടുത്തതിന്റെ തെളിവാണ്.  യുഡിഎഫ് എന്നും അവഗണിച്ചിരുന്ന നാടിന്റെ മുന്നേറ്റം ഇനിയും വർധിപ്പിക്കാൻ എം പി കൂടി വേണം എന്ന് എല്ലാവരും ഉറപ്പിക്കുന്നു.

കരക്കാട്,  അയ്യപ്പൻമല,  മുണ്ടേരി മെട്ട,  കാനച്ചേരി ചാപ്പ,  വലിയന്നൂർ നോർത്ത്,  തക്കാളി പീടിക,  ജനശക്തി ക്ലബ്ബ്,  വളന്നൂർ,  ചേലോറ കോളനി,  പള്ളിപൊയിൽ,  കാപ്പാട് സിപി സ്റ്റോർ,  നൂഞ്ഞകാവ്,  കണ്ണൻപീടിക, ഇഎസ്ഐ,  തോട്ടട വെസ്റ്റ്, അവേര, യാദവ തെരു, സോമൻപീടിക,  അഴീക്കോടൻ ക്ലബ്ബ്,  എളയാവൂർ വില്ലേജ് ഓഫീസ്, ആറുകണ്ടി മുക്ക്, പാലക്കാട് സ്വാമിമഠം,  താളിക്കാവ് മൈതാനം, താവക്കര,  കണ്ണൂക്കര,  ചൊവ്വ അമ്പലക്കുളം,  അണ്ടത്തോട്,  എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വെത്തിലപ്പള്ളി സമാപിച്ചുയ,  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി സഹദേവൻ, എൻ ചന്ദ്രൻ, ഇപിആർ വേശാല, കെ ബാബു രാജ്, എം പ്രകാശൻ, പി ചന്ദ്രൻ, കെ രാജീവൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. ഞായറാഴ്ച ഈസ്റ്ററായതിനാൽ പൊതു പര്യടനം ഇല്ല. തിങ്കളാഴ്ച പേരാവൂർ മണ്ഡലത്തിൽ വോട്ടർമാരെ കാണും. 




0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്