വളപട്ടണം: 'പിണറായി-പോലീസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു' എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ. സംസ്ഥാന തലത്തില്‍ ജന ജാഗ്രതാ കാംപയിന്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് നയിക്കുന്ന വാഹന ജാഥ ഒക്ടോബര്‍ 21, 22(തിങ്കള്‍, ചൊവ്വ) ദിവസങ്ങളിലായി സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.
ജാഥയുടെ പ്രചരണാര്‍ത്ഥം പഞ്ചായത്ത് തല ജാഗ്രതാ യാത്രകളും പൊതുയോഗങ്ങളും സംഘടിപ്പിക്കും.
കേരളം ഇന്നുവരെ കേട്ടിട്ടില്ലാത്ത അത്രയും ഗുരുതരമായ ആരോപണങ്ങളാണ് ഭരണ കക്ഷിയുടെ എംഎല്‍എ യിലൂടെ നമ്മള്‍ കേട്ടത്. ആര്‍.എസ്എസ്സിനെ ആലിംഗനം ചെയ്യുന്നത് ധൃതരാഷ്ട്രാലിംഗനമായി സിപിഎമ്മിന് മാറും. ഒരിക്കലും തിരിച്ചു വരാന്‍ സാധിക്കാത്ത വിധം വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കും. താല്‍ക്കാലിക ലാഭത്തിനു വേണ്ടി നമ്മുടെ നാടിനെ തകര്‍ക്കാനുള്ള ഹീനമായ ഇടതുപക്ഷത്തിന്റെ ശ്രമങ്ങളെ മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും തുറന്നുകാട്ടുന്ന രീതിയിലായിരുക്കും ജാഥ കടന്നുപോവുകയെന്ന് എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം വൈസ് പ്രസിഡന്റ് റഹീം പൊയ്ത്തുംകടവ് പ്രസ്താവനയില്‍ അറിയിച്ചു. യോഗത്തില്‍ മണ്ഡലം സെക്രട്ടറി ഷുക്കൂര്‍ മാങ്കടവ്, അന്‍വര്‍ പിഎം, ഇസ്മായില്‍ പൂതപ്പാറ, സി ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment