മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂനപക്ഷ സ്കോളർഷിപ്പ്-മുസ്ലിം യൂത്ത് ലീഗ് ഇരിപ്പ് സമരം നടത്തി

ന്യൂനപക്ഷ സ്കോളർഷിപ്പ്-മുസ്ലിം യൂത്ത് ലീഗ് ഇരിപ്പ് സമരം നടത്തിന്യൂനപക്ഷ സ്കോളർഷിപ്പ്-മുസ്ലിം യൂത്ത് ലീഗ്  ഇരിപ്പ് സമരം നടത്തി

___________18.06.2021________________

മയ്യിൽ : ന്യൂനപക്ഷ ക്ഷേമ സ്കോളർഷിപ്പ് സർക്കാരിൻ്റെ ഒളിച്ച് കളി അവസാനിപ്പിക്കുക,  ന്യൂനപക്ഷ അനുകൂല്യം സംബന്ധിച്ച ധവളപത്രം ഇറക്കുക, സച്ചാർ കമ്മീഷൻ റിപ്പോർട്ട്  നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് ആഹ്വാനം ചെയ്ത ഇരിപ്പ് സമരം മയ്യിൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ  മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ നടത്തി, പ്രതിഷേധ സംഗമം സുബൈർ ദാരിമി യുടെ അധ്യക്ഷതയിൽ യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സിക്രട്ടറി :  ഷംസീർ മയ്യിൽ ഉദ്ഘാടനം ചെയ്തു,  മുസ്ലിം ലീഗ് പഞ്ചായത്ത്‌ ജന സെക്രട്ടറി ജുബൈർ മാസ്റ്റർ , നേതാക്കളായ അബ്ദുള്ള നമ്പ്രം , സുബൈർ പാലത്തുങ്കര, മിസ്ഹബ് കണ്ടകൈ ,ഷക്കീർ അലിഫ്ഷ, അബ്ദുൾ റഷീദ് മയ്യിൽ, അബ്ദുൾ ബാരി നെല്ലിക്കപ്പാലം, പ്രസംഗിച്ചു , ഖാദർ കാലടി സ്വാഗതവും മൊയ്‌ദീൻ മയ്യിൽ നന്ദിയും പറഞ്ഞു, തുടർന്ന് നേതാക്കൾ മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ സിക്രട്ടറിക്ക് നിവേദനം നൽകി 

             മുസ്ലിം യൂത്ത് ലീഗ്                   

മയ്യിൽ പഞ്ചായത്ത്‌ കമ്മിറ്റി

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്