മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ലോക്ഡൗണിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ; മദ്യശാലകൾ തുറക്കും; പൊതു പരിപാടികൾ പാടില്ല

ലോക്ഡൗണിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ; മദ്യശാലകൾ തുറക്കും; പൊതു പരിപാടികൾ പാടില്ല


ലോക്ഡൗണിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ; മദ്യശാലകൾ തുറക്കും; പൊതു പരിപാടികൾ പാടില്ല

__________15.06.2021________________

ലോക്ഡൗണ്‍ നാളെ(16-06-2021) അർധരാത്രി മുതല്‍ ലഘൂകരിക്കും. കോവിഡ് വ്യാപനം ആശ്വാസകരമായ രീതിയില്‍ കുറഞ്ഞു. നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. ടിപിആര്‍ ഉയര്‍ന്ന പഞ്ചായത്തുകളില്‍ അധികനിയന്ത്രണം ഉണ്ടാകും.


▪️നാലുമേഖലകളായി തിരിച്ചാകും ഇളവുകള്‍. മുപ്പതുശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ ശക്തമായ ലോക്ഡൗണ്‍ ഉണ്ടാകും. ഇരുപതിനും മുപ്പതിനുമിടയില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം. എട്ടിനും ഇരുപതിനുമിടയില്‍ നിയന്ത്രണം. ടിപിആര്‍ എട്ടില്‍ താഴെയെങ്കില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും.

▪️അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം.

▪️അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം.

▪️17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും.

▪️ബാങ്കുകളുടെ പ്രവൃത്തിദിവസങ്ങളിലും പ്രവൃത്തിസമയത്തിലും മാറ്റമില്ല.

▪️ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും.

▪️വിവാഹങ്ങളില്‍ പരമാവധി 20 പേരെ മാത്രമേ തുടര്‍ന്നും അനുവദിക്കൂ.

*മാളുകള്‍ തുറക്കരുത്; ഇന്‍ഡോര്‍ പരിപാടികളും അനുവദിക്കില്ല.

▪️ഹോട്ടലുകളില്‍ പാഴ്സലും ഹോം ഡെലിവറിയും അനുവദിക്കും.

▪️ജൂണ്‍ 17 മുതല്‍ ബെവ്‍കോ ഔ‍‍ട്‍ലറ്റുകളും ബാറുകളും തുറക്കും. ആപ് വഴി ബുക്കിങ്; രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കും.

▪️എല്ലാ പൊതുപരീക്ഷകളും അനുവദിക്കും.

▪️കുടുംബത്തിൽ ആദ്യം പോസിറ്റീവാകുന്ന വ്യക്തി സൗകര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ വീട്ടിൽ ക്വാറന്റൈൻ ഇരിക്കാവൂ.

▪️ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ കടകളും തുറക്കാം. എട്ടു മുതൽ 20 ശതമാനം വരെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം.

▪️ അമ്പത് ശതമാനം ജീവനക്കാരെ മാത്രമേ കടകളിൽ അനുവദിക്കൂ.

▪️ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള സ്ഥലത്ത് അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം. മുപ്പത് ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ആയിരിക്കും.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്