മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണാടിപ്പറമ്പിൽ ടാക്സ് പേ ബാക്ക് സമരം സംഘടിപ്പിച്ചു

__________10.06.2021________________

ഇന്ധന വിലവർദ്ധനവിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന നികുതി കൊള്ള പൊതുജനങ്ങളിൽ തുറന്ന് കാണിക്കുന്നതിനായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നാറാത്ത് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണാടിപ്പറമ്പ് വരാം റോഡ് പെട്രോൾ പമ്പിൽ ടാക്സ് പേ ബാക്ക് സമരം സംഘടിപ്പിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും മേൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപെടുത്തിയ അധിക നികുതി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപഭോക്താകൾക്ക് തിരിച്ച് നൽകി. യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം പ്രസിഡണ്ട് സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ചു. കെ എസ് യു മുൻ ജില്ലാ സെക്രട്ടറി അസീബ് കണ്ണാടിപ്പറമ്പ് സമരപരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ അമീൻ, ആഷിത്ത് അശോകൻ, മുഹമ്മദ്‌ കുഞ്ഞി പാറപ്പുറം, സനീഷ് ചിറയിൽ, ആനന്ദ് കണ്ണാടിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

ഫേസ്ബുക്ക്

ഇൻസ്റ്റഗ്രാം

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്