അഴിക്കോട്എംഎൽഎയുടെ മണ്ഡലം ഓഫീസ് ചിറക്കലിൽ പ്രവർത്തനം തുടങ്ങി. ചിറക്കൽ സർവീസ് സഹകരണ ബാങ്ക്
കെട്ടിടത്തിന്റെ താഴെ നിലയിൽ ഒരുക്കിയഓഫീസിന്റെ ഉദ്ഘാടനം മുൻ മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം
കാണുന്നതിനുള്ള ഒരു ജനകീയ ഓഫീസാക്കി എംഎൽഎ ഓഫീസ് മാറ്റുമെന്നും അഴീക്കോട് മണ്ഡലത്തിന്റെ വികസനം യാഥാർഥ്യമാക്കാൻ എല്ലാവരുടെയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും കെ വി സുമേഷ് എംഎൽഎ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ മുൻ എംഎൽഎ എം പ്രകാശൻ മാസ്റ്റർ, പി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഓഫീസ് ഫോൺ നമ്പർ- 8086193301 (കിരൺ,
ഓഫീസ് സെക്രട്ടറി).

Post a Comment